മലപ്പുറം: ആരോഗ്യ, പൊലിസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി പൂക്കോട്ടൂർ പഞ്ചായത്തിലെ വിദ്യാലയ പരിസരങ്ങളിലെ കടകൾ, ക്വാർട്ടേഴ്സുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തി. നിരോധിത പ്രദേശങ്ങളിൽ വിൽപന നടത്തിയ സിഗരറ്റ്, ബീഡി, മറ്റ് പാൻ ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ വി.ബി. പ്രമോജ്, ജെഎച്ച്ഐമാരായ കെ.സി. ദേവാനന്ദ്, കെ. ജിഷ്ണു, എക്സൈസ് ഉദ്യോഗസ്ഥനായ ഹാഷിർ, സബ് ഇൻസ്പെക്ടർ എസ്. സുഭാഷ്, സിപിഒ രതീഷ് എന്നിവർ നേതൃത്വം നൽകി.